നീതിക്കുവേണ്ടിയുള്ള ഗുസ്തി 

ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ റസ്ലിംഗ് ഫെഡറേഷനിൽ ഒരു അഴിച്ചുപണി ആവശ്യമാണ്

June 02, 2023 11:17 am | Updated 11:18 am IST

ലൈംഗികാതിക്രമ ആരോപണ വിധേയനായ റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്‌.ഐ.) പ്രസിഡന്റും ഭാരതീയ ജനതാ പാർട്ടി പാർലമെന്റ് അംഗവുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ഗുസ്തിക്കാർ തങ്ങളുടെ പ്രക്ഷോഭം സജീവമാക്കി നിലനിർത്തുന്നത് സംബന്ധിച്ച ചർച്ചകൾ തുടരുന്നു. അന്വേഷണത്തിന്റെ സാങ്കേതികതയെ സംബന്ധിച്ചല്ല ഇപ്പോൾ അവർ പ്രതിഷേധിക്കുന്നത്. നിയമം അതിന്റെ വഴിക്ക് പോകണം എന്ന തത്വത്തെ സംബന്ധിച്ച് രണ്ടഭിപ്രായമില്ല. പോക്‌സോ ഉൾപ്പെടെയുള്ള ഗുരുതരമായ ആരോപണങ്ങൾ നേരിടുന്ന ഭരണകക്ഷിയിലെ ഒരു എം.പി. രാഷ്ട്രീയ ശാസന നേരിടുന്നില്ല എന്ന വസ്തുത പൊതുജീവിതത്തിലും കായിക ഭരണത്തിലും പാലിക്കേണ്ട നൈതികതയെ അലോസരപ്പെടുത്തുന്നു. സിങ്ങിനെതിരായ കേസുകൾ അന്വേഷണത്തിലാണെന്നും സ്ഥിതിവിവര റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുമെന്നും ഡൽഹി പോലീസ് വാദിക്കുന്നു. എന്നാൽ ഈ അവകാശവാദം ഉന്നയിക്കുന്ന സമൂഹ മാധ്യമ കുറിപ്പുകൾ പോലീസ് സേനയ്ക്ക് പിൻവലിക്കേണ്ടിവന്നത് അന്വേഷണം ശരിയായ രീതിയിലാണോ നടക്കുന്നത് എന്ന ചോദ്യമുയർത്തുന്നു. ചൊവ്വാഴ്ച, തങ്ങളുടെ മെഡലുകൾ ഗംഗയിൽ ഒഴുക്കാനായി അന്താരാഷ്‌ട്ര മെഡൽ ജേതാക്കൾ  ഉൾപ്പെടുന്ന ഗുസ്തിക്കാരുടെ സംഘം ഹരിദ്വാറിൽ ഒത്തുകൂടിയപ്പോൾ പ്രതിഷേധത്തിന് ഒരു വൈകാരിക വഴിത്തിരിവായി. അവസാന നിമിഷം അവർ പിന്മാറിയെങ്കിലും നീതിക്കുവേണ്ടിയുള്ള മുറവിളി ഉപേക്ഷിക്കാൻ അവർ തയ്യാറല്ല.

പ്രതിഷേധത്തിന് പൊതുസമൂഹത്തിൽ നിന്ന് പിന്തുണ ലഭിച്ചു. ഇന്ത്യ പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം ഗുസ്തിക്കാർക്കെതിരായ പോലീസ് അതിക്രമത്തെ അന്താരാഷ്ട്ര ഒളിമ്പിക് സമിതിയും യുണൈറ്റഡ് വേൾഡ് റെസ്‌ലിംഗും ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കായിക സംഘടനകൾ അപലപിച്ചു. ഗുസ്തിക്കാരെ പിന്തുണച്ച്, പ്രക്ഷോഭം ശക്തിപ്പെടുത്താനുള്ള തീരുമാനവുമായി ഉത്തർപ്രദേശിലെയും (യു.പി.) ഹരിയാനയിലെയും ജാട്ട് കർഷക നേതാക്കളും രംഗത്തെത്തി. അതിനിടെ, ഭരണകക്ഷി സിംഗിനെ വിമര്‍ശിക്കുന്നതിൽ നിന്ന് ഒഴിഞ്ഞ് നിൽക്കുന്നു. സിംഗിന് പാർട്ടി നേതൃത്വത്തിന്റെ സംരക്ഷണം ലഭിക്കുന്നതായി കരുതേണ്ടിയിരിക്കുന്നു. യു.പിയിലെ കൈസർഗഞ്ചിൽ നിന്നുള്ള ശക്തനായ ബി.ജെ.പി. പാർലമെന്റ് അംഗം പ്രതിഷേധക്കാരെ പഴിചാരുകയും തന്റെ അനുയായികളെ അണിനിരത്തുകയും ചെയ്യുന്നു. ഒരിക്കൽ ഒരു ടാഡ കേസിൽ കുറ്റാരോപിതനായ സിംഗ് ബി.ജെ.പിക്ക് വളരെ വിലപ്പെട്ടതായി തോന്നുന്നു. അന്വേഷണവും വിചാരണയും ഉൾപ്പെടെയുള്ള  നിയമാനുസൃതമായ നടപടിക്രമങ്ങളില്ലാതെ ആരെയും ശിക്ഷിക്കാനാവില്ലെങ്കിലും നൈതികതയുടെ കാര്യത്തിൽ ഉയർന്ന നിലവാരം പുലർത്തണം. ഒരു പേരുകേട്ട കായിക സംഘടനയുടെ തലപ്പത്ത് ഇരിക്കാനുള്ള അദ്ദേഹത്തിന്റെ അർഹതയെ ചോദ്യം ചെയ്യുന്ന തരത്തിലുള്ള ഗുരുതരമായ ആരോപണങ്ങളാണ് സിംഗ് നേരിടുന്നത്. തെരുവിലെ പ്രതിഷേധം ക്രിമിനൽ അന്വേഷണത്തെ സ്വാധീനിക്കാൻ പാടില്ലെങ്കിലും, ഇന്ത്യയിൽ ലൈംഗിക അതിക്രമങ്ങളോട് യാതൊരു സഹിഷ്ണുതയും കാണിക്കില്ലെന്ന സന്ദേശം എല്ലാവർക്കും, പ്രത്യേകിച്ച് ഇരകൾക്കും കുറ്റവാളികൾക്കും, വ്യക്തമായി നൽകണം.

Top News Today

Comments

Comments have to be in English, and in full sentences. They cannot be abusive or personal. Please abide by our community guidelines for posting your comments.

We have migrated to a new commenting platform. If you are already a registered user of The Hindu and logged in, you may continue to engage with our articles. If you do not have an account please register and login to post comments. Users can access their older comments by logging into their accounts on Vuukle.